അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മെയ് 2022 (13:25 IST)
വിജയ്ബാബു കേസിൽ താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ മൃതുസമീപനത്തിൽ പ്രതിഷേധിച്ച് അമ്മയുടെ പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനം
ശ്വേതാ മേനോൻ രാജിവെച്ചു. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഐസിസി അംഗമായ മാലാ പാർവതിയും കുക്കു പരമേശ്വരനും സമിതിയിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.
'അമ്മ' ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിജയ് ബാബുവിനെതിരെ ഉണ്ടായത് അച്ചടക്ക നടപടിയല്ലെന്നും താരം സ്വമേധയാ മാറിനിൽക്കുകയാണെന്നും കഴിഞ്ഞ ദിവസം മാലാ പാർവതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഐസിസിയിൽ തുടരാനാകിലെന്നായിരുന്നു മാലാ പാർവതിയുടെ നിലപാട്.