കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 മെയ് 2021 (12:22 IST)
മലയാളത്തില്‍ കൂടുതല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ എത്തുന്ന കാലമാണിത്. ഒടുവിലായി റിലീസ് ചെയ്ത ടോവിനോ ചിത്രം കള ഫഹദ് ഫാസിലിന്റെ ഇരുള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. അണിയറയിലും നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകരെ ത്രില്‍ അടിപ്പിക്കാന്‍ സ്വാസികയുടെ 'ജെന്നിഫര്‍' വരുന്നു. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നാണ് പറയപ്പെടുന്നത്.
ശക്തമായ ഒരു കഥാപാത്രത്തെയാണ്
സ്വാസിക അവതരിപ്പിക്കുന്നത്. കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടാകുകയുള്ളൂ.പ്ലാന്റേഷനിലെ രണ്ടു തൊഴിലാളികളായ മാരുടെയും ഭര്‍ത്താവിന്റെയും കഥയാണ് സിനിമ പറയുന്നത്. ഈ സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായി. കുറച്ച് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.