പ്രതികാരത്തിന്റെ കഥ, ഇന്ദ്രജിത്തിന്റെ പത്താം വളവില്‍ സ്വാസികയും
കെ ആര്‍ അനൂപ്|
Last Modified ശനി, 23 ഏപ്രില്‍ 2022 (09:21 IST)
ഒളിച്ചോടിയ ഒരു കുറ്റവാളിയെ തേടി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. അന്വേഷണ വഴിയെ പ്രതികാരത്തിന്റെ ഒരു കഥ പത്താം വളവ് പറയും.എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്യും. പോലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് വേഷമിടുന്നു. സേതു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സ്വാസികയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. സുജ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഒരു കുട്ടിയുടെ അമ്മയായ സീത എന്ന കഥാപാത്രത്തെയാണ് അദിതി രവി അവതരിപ്പിക്കുന്നത്. നടിയുടെയും ഭര്‍ത്താവായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.
അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.