രേണുക വേണു|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (16:27 IST)
ഭീഷ്മ പര്‍വ്വത്തില്‍ ഞെട്ടിച്ച് സുഷിന്‍ ശ്യാം. സിനിമ ആവശ്യപ്പെടുന്ന മാസും ക്ലാസും തന്റെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകര്‍ക്ക് കിടിലനൊരു വിരുന്നായി നല്‍കാന്‍ സുഷിന് സാധിച്ചു. ടീസറിലും ട്രെയ്‌ലറിലും കണ്ടത് വെറും സാംപിള്‍ വെടിക്കെട്ട് മാത്രമായിരുന്നെന്ന് സുഷിന്‍ തിയറ്ററില്‍ തെളിയിക്കുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയുടെ ലൈഫ് സുഷിന്റെ പശ്ചാത്തല സംഗീതം തന്നെ.
മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ മാസ് പരിച്ഛേദങ്ങള്‍ ചില നോട്ടം കൊണ്ടും മൂളലുകള്‍ കൊണ്ടും പ്രേക്ഷകന് അനുഭവവേദ്യമാകുന്നുണ്ട്. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് സുഷിന്റെ പശ്ചാത്തല സംഗീതമാണ്. ക്ലൈമാക്‌സ് സീനില്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ് സുഷിന്‍. സിനിമ സ്ലോ പേസില്‍ പോകുമ്പോള്‍ അതിനനുസരിച്ചും ട്രാക്ക് മാറ്റി ഫാസ്റ്റ് മോഡിലേക്ക് പോകുമ്പോള്‍ അതിനനുസരിച്ചും സുഷിന്‍ തന്റെ പശ്ചാത്തല സംഗീതത്തിന്റെ ട്രാക്കും മാറ്റുന്നു. അത് പ്രേക്ഷകന് സമ്മാനിക്കുന്നത് കിടിലന്‍ എക്‌സ്പീരിയന്‍സാണ്. ഓരോ സീനുകളെയും എലിവേറ്റ് ചെയ്യുന്നതില്‍ പശ്ചാത്തല സംഗീതത്തിന് വലിയ റോളുണ്ട്.