ആത്മഹത്യക്കു മുന്‍പ് സുശാന്ത് സിങ് രാജ്പുത് ഗൂളില്‍ തിരഞ്ഞത് മൂന്നുകാര്യങ്ങള്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (10:53 IST)
ആത്മഹത്യക്കു മുന്‍പ് സുശാന്ത് സിങ് രാജ്പുത് ഗൂളില്‍ തിരഞ്ഞത് മൂന്നുകാര്യങ്ങള്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തിനു നല്‍കിയതാണ് ഈ വിവരങ്ങള്‍. സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ പേര്, ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസിക രോഗത്തെകുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ്. ആത്മഹത്യ ചെയ്യുന്നതിനും മണിക്കൂറുകള്‍ക്കുമുന്‍പാണ് അദ്ദേഹം സ്വന്തം പേര് ഗൂളില്‍ തിരഞ്ഞതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

സുശാന്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് മൂന്ന് സൈക്യാട്രിസ്റ്റുമാരുടേയും ഒരു സൈക്കോതെറാപ്പിസ്റ്റിന്റെയും മൊഴി കഴിഞ്ഞ മാസം പോലീസ് രേഖപ്പെടുത്തിയിരുന്നു. അസുഖം മാറിത്തുടങ്ങിയപ്പോള്‍ മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്റെ മകന്റെ മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സുശാന്തിന്റെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :