'ഏറ്റവും ഭയക്കുന്നത് മരണത്തെ'; സുശാന്ത് യാത്രയായി ഒരു വര്‍ഷം , പ്രിയ താരത്തെ ഓര്‍ത്ത് സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (11:43 IST)

2020 ജൂണ്‍ 14, ഒരു ഞെട്ടലോടെ ആയിരുന്നു ഇന്ത്യന്‍ സിനിമാലോകം ആ വാര്‍ത്ത കേട്ടത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി എന്നതായിരുന്നു ആ വാര്‍ത്ത. ഞങ്ങളുടെ പ്രിയ താരം എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. കടുത്ത വിഷാദരോഗമാണ് നടനെ ആത്മഹത്യയ്ക്ക് നയിച്ചത് എന്നതായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. ബോളിവുഡ് സിനിമ ലോകത്തെ സ്വജനപക്ഷപാതവും മയക്കുമരുന്നുകേസുമെല്ലാം ലോകം ചര്‍ച്ച ചെയ്തു. സുശാന്ത് വിടപറഞ്ഞ ഒരു വര്‍ഷം പിന്നിടുമ്പോഴും ഇന്നും എങ്ങുമെത്താതെ ദുരൂഹതകള്‍ ബാക്കിയാണ്. ഒരു അഭിമുഖത്തില്‍ സുശാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏറ്റവും പേടി എന്തിനോടായിരുന്നു എന്നതായിരുന്നു ചോദ്യം.

മരണത്തെയാണ് ഏറ്റവും ഭയക്കുന്നത് എന്ന് നടന്‍ മറുപടിയും നല്‍കി. മരണത്തെ ഇത്രത്തോളം പേടിയുള്ള ഒരാള്‍ എന്തിന് ചെയ്തു എന്ന് ചോദിക്കുകയാണ് ഓരോ ആരാധകരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :