Suriya Visits the Sets of 'Kaathal' |സൂര്യയുടെ മാസ് എന്‍ട്രി, മമ്മൂട്ടിയുടെ സന്തോഷം, 'കാതല്‍' അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 12 നവംബര്‍ 2022 (11:10 IST)
സൂര്യ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലെത്തിയ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.മമ്മൂട്ടിക്കും ഭാര്യ ജ്യോതികയ്ക്കും കൂടിയിരുന്നു ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നടന്റെ സന്ദര്‍ശന വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് സൂര്യ മടങ്ങിയത്. സൂര്യ സെറ്റില്‍ എത്തിയ വിശേഷങ്ങള്‍ അടങ്ങിയ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ സംവിധായകന്‍ ജിയോ ബേബി പ്രവര്‍ത്തിക്കുന്നത്.