എല്‍.കെയുടെ രണ്ടാം വരവ് ! പ്രതീക്ഷയോടെ സുരേഷ് ഗോപി ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഫെബ്രുവരി 2023 (12:12 IST)
കോടതിമുറിയില്‍ കുറ്റവാളികള്‍ക്കായി കേസ് വാദിച്ച് ജയിച്ച് പുറത്ത് നീതി നടപ്പിലാക്കുന്ന അഭിഭാഷകന്‍ ലാല്‍കൃഷ്ണ വിരാടിയാര്‍ (എല്‍.കെ) രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്. സുരേഷ് ഗോപി തന്നെ അതിനുള്ള സൂചനകള്‍ നല്‍കി കഴിഞ്ഞു.

2006ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗവും ഷാജി കൈലാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവന്നിരുന്നു.


ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീലായി സുരേഷ് ഗോപി വീണ്ടും വേഷമിടും. അലമാരിയിലെ നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം കാണും വിധമാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

2006ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :