Suresh Gopi and Nyla Usha: 'ഞാന്‍ ആദ്യമായി കണ്ട സൂപ്പര്‍സ്റ്റാര്‍'; സുരേഷ് ഗോപിക്കൊപ്പം നൈല ഉഷ

താന്‍ ആദ്യമായി നേരില്‍കണ്ട സൂപ്പര്‍സ്റ്റാണ് സുരേഷ് ഗോപിയെന്ന് നൈല കുറിച്ചു

രേണുക വേണു| Last Modified ചൊവ്വ, 26 ജൂലൈ 2022 (12:33 IST)

Suresh Gopi and Nyla Usha: സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നൈല ഉഷ. ജോഷി സംവിധാനം ചെയ്ത പാപ്പനില്‍ സുരേഷ് ഗോപിയുടെ നായികയാണ് നൈല. ചിത്രം ജൂലൈ 29 ന് തിയറ്ററുകളിലെത്തും.
താന്‍ ആദ്യമായി നേരില്‍കണ്ട സൂപ്പര്‍സ്റ്റാണ് സുരേഷ് ഗോപിയെന്ന് നൈല കുറിച്ചു. ' ഞാന്‍ നേരില്‍ കണ്ട ആദ്യ സൂപ്പര്‍സ്റ്റാര്‍. അദ്ദേഹത്തിന്റെ വീടും കാറുകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. പിന്നീട് അദ്ദേഹത്തെ അറിയുകയും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പാപ്പന്‍ 29-ാം തിയതി എത്തും' നൈല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :