കെ ആര്‍ അനൂപ്|
Last Modified വെള്ളി, 16 ജൂലൈ 2021 (12:51 IST)
പ്രശസ്ത ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.
സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സുരേഖ സിക്രി സജീവമായിരുന്നു.1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്.
പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരി കൂടിയാണ് സുരേഖ സിക്രി.