സുരാജ് വെഞ്ഞാറമൂടിന് നാല്പത്തിയഞ്ചാം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ജൂണ്‍ 2021 (13:06 IST)

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ നാല്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. രാവിലെ മുതലേ അദ്ദേഹത്തിന് സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ നേര്‍ന്നു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ താരം സൂരജ് തേലക്കാടിന്റെ ആശംസ.















A post shared by Sooraj Thelakkad (@sooraj_thelakkad)



സംവിധായകന്‍ പ്രജേഷ് സെനും സുരാജിന് ആശംസകള്‍ നേര്‍ന്നു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ ടീസര്‍ പുറത്തു വന്നിരുന്നു. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത പുതിയ 'റോയ്' എന്ന ചിത്രവും അദ്ദേഹത്തിന്റെതായി വൈകാതെ പുറത്തുവരും.ദി ഗ്രേറ്റിന്ത്യന്‍ കിച്ചണ്‍ ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :