'ഈ മലയാളി പയ്യന്‍മാരെ കണ്ടെത്താമോ?' സണ്ണി ലിയോണ്‍ ചോദിക്കുന്നു, കാത്തിരിക്കുന്നത് സര്‍പ്രൈസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (12:18 IST)

യുവാക്കളുടെ ഹരമായ സണ്ണി ലിയോണിന് കേരളത്തില്‍ ഒട്ടേറെ ആരാധകരുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ താരം കേരളത്തില്‍ ഇടയ്ക്കിടെ എത്താറുണ്ട്. ഇത്തവണ പൂവാറിന്റെ തീരത്താണ് സണ്ണി ലിയോണ്‍ അവധി ആഘോഷിക്കുന്നത്. പൂവാറില്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ നേരത്തെ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇതാ ബോട്ട് യാത്രയ്ക്കിടെ കണ്ടുമുട്ടിയ ചില മലയാളി യുവാക്കളെ അന്വേഷിക്കുകയാണ് ബോളിവുഡ് താരസുന്ദരി.
















A post shared by (@sunnyleone)

ഫോണില്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ചാണ് താരം ഈ യുവാക്കളെ തേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. 'ഇവരെ കണ്ടെത്താന്‍ എന്നെ സഹായിക്കൂ, അതിനായി ഈ ചിത്രങ്ങള്‍ പരമാവധി പങ്കുവയ്ക്കൂ' എന്നാണ് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ യുവാക്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാനാണ് താരത്തിന്റെ തീരുമാനം. മിനിറ്റുകള്‍കൊണ്ട് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :