ബാബു ആന്റണി ആ റോള്‍ സൂപ്പറാക്കി, 'മദനോത്സവം' മൊബൈലില്‍ കാണേണ്ട സിനിമയല്ലെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (15:03 IST)
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സുനില്‍ ഇബ്രാഹിം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളര്‍ അടിക്കുന്ന ജോലി ചെയ്യുന്ന മദനന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

സുനില്‍ ഇബ്രാഹിമിന്റെ വാക്കുകളിലേക്ക്
സുരാജ് വെഞ്ഞാറമൂട് താങ്കളെ സ്‌നേഹിക്കുന്ന ഓരോരുത്തരും ഈ സിനിമയുടെ വിജയത്തില്‍ സന്തോഷിക്കും! ഹേറ്റേഴ്‌സിന് അവരുടെ നേതാവായ ഒരു കഥാപാത്രവും ഈ സിനിമയിലുണ്ട്. ബാബു ആന്റണി ആ റോള്‍ സൂപ്പറാക്കി ചെയ്തിട്ടുണ്ട്. നല്ല രസമുള്ള കുറെയധികം കഥാപാത്രങ്ങള്‍. അവരെ അവതരിപ്പിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ച പെര്‍ഫോമന്‍സ്. എനിക്ക് എല്ലാവരെയും ഇഷ്ടമായി. Congratulations each & everyone behind this fun watch. ഇത് വീട്ടിലിരുന്നു മൊബൈലില്‍ കാണേണ്ട സിനിമയല്ല. തിയേറ്ററിലെ പൊട്ടിച്ചിരികളുടെ ഓളത്തില്‍ ആസ്വദിക്കേണ്ടതാണ്.


സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :