കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 15 ജനുവരി 2024 (11:44 IST)
നടി ശിവദ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു മകളുടെ പിറന്നാള്‍ കുടുംബത്തോടൊപ്പം താരം ആഘോഷിച്ചത്. സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കളും അരുന്ധതിക്ക് ആശംസകളുമായി എത്തിയിരുന്നു.
2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.