പ്രണവിന്റെ കൂടെ ഒരു സിനിമ കൂടി, ആഗ്രഹം തുറന്ന് പറഞ്ഞ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (12:57 IST)

പ്രണവിന്റെ കൂടെ ഒരു കൂടി ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഹൃദയത്തിന് ശേഷം രണ്ടാളും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.

'ഹൃദയത്തില്‍ അപ്പുവിന്റെ കൂടെ വര്‍ക്ക് ചെയ്തതുകൊണ്ട് എനിക്ക് അവന്റെ കൂടെ ഒരു പടം കൂടി ചെയ്യണമെന്ന് വലിയ ആഗ്രഹം തോന്നുന്നുണ്ട്. ലാസ്റ്റ് ഞങ്ങള്‍,ശരിക്കും അവസാനത്തെ ഷോട്ട് ഞങ്ങള്‍ നേരത്തെ എടുത്തിരുന്നു, ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ പക്ഷേ പാക്കപ്പ് വിളിക്കാന്‍ തോന്നുന്നില്ല.

കാരണം അതുകൊണ്ട് തീര്‍ന്നല്ലോ. അപ്പു നമുക്ക് ഈ ആക്‌സസില്‍ കൂടി നമുക്ക് ഒരു ഷോട്ട് എടുക്കാം. അവിടെനിന്ന് നടന്നു വന്ന ശേഷം പ്രണവ് പറഞ്ഞു, സത്യം പറ ഷൂട്ട് കഴിഞ്ഞതല്ലേ, അതെ നിനക്ക് കുഴപ്പമുണ്ടോ' എന്ന് സ്‌നേഹത്തോടെ വിനീത് ചോദിച്ചെന്നും ഒരു അഭിമുഖത്തിനിടെ പറഞ്ഞു. പ്രണവും തയ്യാറായതോടെ വീണ്ടും ഒരു ഷോട്ട് കൂടി നിര്‍മാതാക്കള്‍ എടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :