'പടച്ചോനെ ഇങ്ങള് കാത്തോളീ' ചിരി പടം മാത്രം അല്ല,ട്രെയിലര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (10:23 IST)
'സന്ദേശം' മുതല്‍ 'വെള്ളിമൂങ്ങ' വരെ, രാഷ്ട്രീയ കഥകള്‍ പറയുന്ന നിരവധി മലയാള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന എന്റര്‍ടെയ്നര്‍ 'പടച്ചോനെ ഇങ്ങള് കാത്തോളീ' അതേ മാതൃക പിന്തുടരുന്നതായി തോന്നുന്നു. ട്രെയിലര്‍ ശ്രദ്ധ നേടുന്നു.

ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക്.
ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.
വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :