സഖാവായി ശ്രീനാഥ് ഭാസി,'പടച്ചോനേ ഇങ്ങള് കാത്തോളീ..' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (15:02 IST)
'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ശ്രീനാഥ് ഭാസി.ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വൈകാതെ തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു സഖാവിന്റെ വേഷത്തിലാണ് ശ്രീനാഥ് ഭാസി എത്തുന്നത്.ദിനേശന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.ഒരു സ്‌കൂള്‍ അധ്യാപകനായാണ് ദിനേശന്‍.

മാനേജ്മെന്റ് ക്വാട്ടയില്‍ ജോലി ലഭിച്ച ഇയാള്‍ താത്കാലിക ജീവനക്കാരനായതിനാല്‍ ശമ്പളമില്ലാതെ ഏറെ നാള്‍ ജോലി ചെയ്യേണ്ടി വന്നു.

തന്റെ ജോലി സാഹചര്യം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വിവിധ സംഭവങ്ങളും സിനിമ പറയുന്നു.

ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.


രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :