നേട്ടം കൊയ്ത് സ്ഫടികം, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (16:16 IST)
മോഹന്‍ലാല്‍ - ഭദ്രന്‍ ടീമിന്റെ ഹിറ്റ് ചിത്രം 'സ്ഫടികം' 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്.കേരളത്തിലെ 145 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.4കെ, ഡോള്‍ബി അറ്റ്‌മോസ് മികവോടെ എത്തുന്ന സിനിമയ്ക്ക് ആദ്യ പതിപ്പിനെക്കാള്‍ 8:30 മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട്. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

'സ്ഫടികം' റീ-റിലീസായ ആദ്യ ദിനം ബോക്സ് ഓഫീസില്‍ 77 ലക്ഷം രൂപ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്.കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തിയേറ്ററുകളില്‍ കണ്ടില്ലെങ്കില്‍ അത് വലിയൊരു നഷ്ടമായി മാറിയേനെ എന്നു വരെ പ്രേക്ഷകര്‍ പറയുന്നു.ലൈഫ് ടൈം എക്സ്പീരിയന്‍സ്, സീന്‍ ബൈ സീന്‍ അന്യായ ഓളം, ഇതുക്കും മേലെ ഒന്നില്ല എന്ന് ഇനി ഉറപ്പായും അടിവരയിടാം തുടങ്ങിയ കമന്റുകളും സിനിമ കണ്ടവരില്‍ നിന്ന് ലഭിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :