സൂര്യയുടെ 'സൂരറൈ പോട്ര്' ഓടിടി റിലീസ്

കെ ആർ അനൂപ്| Last Modified ശനി, 22 ഓഗസ്റ്റ് 2020 (15:35 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രം 'സൂരറൈ പോട്ര്' ആമസോൺ പ്രൈമിൽ ഒക്ടോബർ 30ന് റിലീസ് ചെയ്യും. അപർണ ബാലമുരളി നായികയായെത്തുന്ന ചിത്രം സുധ കൊങ്കാരയാണ് സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈം വഴി റിലീസിന് എത്തുന്ന ആദ്യ തമിഴ് ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

എയർ ഡെക്കാൻ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഒരു വിമാന ബിസിനസ്സ് സ്വന്തമാക്കണം
എന്നു സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യൻറെ
ജീവിത യാത്രയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സൂര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റും ബോളിവുഡ് ആസ്ഥാനമായുള്ള സിഖ്യ എന്റർടൈൻമെന്റും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

നടി ജ്യോതികയുടെ 'പൊൻമകൾ വന്താൽ' എന്ന ചിത്രവും ഓടിടി റിലീസ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :