കെ ആര്‍ അനൂപ്|
Last Modified വെള്ളി, 26 ഫെബ്രുവരി 2021 (12:48 IST)
ഓസ്‌കറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് സൂര്യയുടെ 'സൂരറൈ പോട്ര്'.ചിത്രം ഓസ്‌കാറിന് വേണ്ടി മത്സരിക്കുന്ന വിവരം ജനുവരിയിലാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.ഇപ്പോളിതാ ഒരുപടികൂടി കടന്നിരിക്കുകയാണ് ചിത്രം. 93-ാമത് അക്കാദമി അവാര്‍ഡിന് മത്സരിക്കാന്‍ സിനിമ യോഗ്യത നേടി.ഇത്തവണ മത്സരത്തിനുള്ള 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൂര്യയുടെ 'സൂരറൈ പോട്ര്'.മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം പതിനഞ്ചാം തീയതി നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മത്സരത്തിനായുള്ള നിബന്ധനകളില്‍ ഓസ്‌കര്‍ അക്കാദമി ഇളവുകള്‍ കൊണ്ടുവന്നിരുന്നു. നിലവില്‍ ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ക്കും ഓസ്‌കറില്‍ മത്സരിക്കാം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് തമിഴ് ചിത്രമായിരുന്നു 'സൂരരൈ പോട്ര്'. എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.