കെ ആര്‍ അനൂപ്|
Last Modified ശനി, 15 മെയ് 2021 (09:02 IST)
ഒ.ടി.ടി റിലീസ് ചെയ്ത വമ്പന്‍ ചിത്രങ്ങളിലൊന്നായിരുന്നു സൂര്യയുടെ 'സൂരറൈ പോട്ര്'.നെടുമാരന്റെയും ബൊമ്മിയുടെയും ജീവിതം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. സൂര്യ- അപര്‍ണ ബാലമുരളി ചിത്രം ഇനി ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലേക്ക്. സിനിമ നിര്‍മ്മിച്ച 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവനായ രാജശേഖര്‍ പാണ്ഡ്യന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021 ന്റെ പനോരമ വിഭാഗത്തിലേക്ക് സൂരറൈ പോട്ര് പ്രവേശിക്കുന്നതില്‍ സന്തോഷമുണ്ട്'- രാജശേഖര്‍ ട്വീറ്റ് ചെയ്തു.
24-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ 15 വരെ ഷാങ്ഹായില്‍ നടക്കും.