അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 22 ജൂണ്‍ 2020 (19:21 IST)
ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും ജൂലൈ 3ന് ആമസോൻ പ്രൈമിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോം റിലീസ് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നടക്കുന്നതിനിടയാണ് ചിത്രം ജൂലൈ 3-ന് റിലീസിനെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് അറിയിച്ചിരിക്കുന്നത്.
ആമസോൺ റിലീസ് ചെയ്യുന്നതോടെ 200ലേറെ രാജ്യങ്ങളിൽ ചിത്രം കാണാനാവും.അതിഥി റാവു റാവു ഹൈദരിയാണ് നായിക. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്.