സംഗീത കുടുംബത്തിൽ നിന്നാണ് സോനുൻ്റെ വരവ്.ഗായകൻ അഗാംകുമാർ നിഗത്തിന്റേയും ശോഭ നിഗത്തിന്റേയും മകനായി 1973 ജൂലൈ മുപ്പതിന് അദ്ദേഹം ജനിച്ചു.
1983 ൽ പുറത്തിറങ്ങിയ ബേത്താബിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സോനു സിനിമയുടെ മായികലോകത്ത് എത്തിയത്.ജാനി ദുശ്മൻ, കാശ് ആപ്പ് ഹമാരേ ഹോത്തേ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കുശേഷം 1990ൽ ജാനം എന്നൊരു സിനിമയിൽ പാടിയെങ്കിലും ചിത്രം പുറത്തുവന്നില്ല.1997 ൽ പുറത്തിറങ്ങിയ ബോർഡർ എന്ന ചിത്രത്തിലെ 'സന്ദേശേ ആത്തേ ഹെ' അദ്ദേഹത്തിന് വഴിത്തിരിവായി.
ഇന്നും നമ്മളെല്ലാം കേൾക്കാൻ ആഗ്രഹിക്കുന്ന 'കൽ ഹോ ന ഹോ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. 2003 ൽ പുറത്തിറങ്ങിയ കൽ ഹോ ന ഹോ എന്ന സിനിമയിലെതായിരുന്നു ഈ ഗാനം. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ സോനു ആലപിച്ചിട്ടുണ്ട്.
|
|