'ഹലോ കുന്നുമ്മല്‍ ശാന്ത, ആളുകള്‍ ഇപ്പോഴും വിളിക്കുന്നു'; മനസ്സ് തുറന്ന് നടി സോന നായര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (14:38 IST)

മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരന്‍. 2005ലാണ് സിനിമ പുറത്തിറങ്ങിയത്. നടി സോനാ നായരും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുന്നുമ്മല്‍ ശാന്ത എന്ന തന്റെ കഥാപാത്രത്തിന്റെ വിജയത്തെക്കുറിച്ച് പറയുകയാണ് നടി.


കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴം കൊണ്ടുതന്നെയാണെന്ന് നടി പറയുന്നു. ഇപ്പോഴും തനിക്ക് നിറയെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത.ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഹലോ കുന്നുമ്മല്‍ ശാന്ത എന്നൊക്കെ നിരവധി ആളുകള്‍ പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി.

'ഞാന്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രങ്ങളുടെ പേര് വരെ മറന്നുപോയിട്ടുണ്ട്. കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴം കൊണ്ടുതന്നെയാണ്. എന്നാല്‍ പിന്നെ സോന നായര്‍ അങ്ങനെയുള്ള ക്യാരക്ടര്‍ ഒക്കെ ചെയ്യുമെന്ന് വിചാരിച്ച് പിന്നീട് വന്ന പ്രോജക്ടുകളില്‍ ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളവരുമുണ്ട്'- സോനാ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :