രേണുക വേണു|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (06:59 IST)
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്. ഫോണ്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തി, തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ജനുവരി 29, 30 നും ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചയ്തു. ഫോറന്‍സിക് പരിശോധനയില്‍ ഇത് വ്യക്തമാെയന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് മൊഴിയുണ്ട്. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും മൊഴിയില്‍ പറയുന്നു.