ചിമ്പുവിന് ആ സ്ഥാനവും നഷ്ടമായി ! ജനപ്രീതിയിൽ ഒന്നാമൻ വിജയ് തന്നെ, അപ്രതീക്ഷിത നേട്ടവുമായി സൂര്യ, രജനികാന്തും കമൽഹാസനും പിന്നിൽ തന്നെ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (09:15 IST)
കോളിവുഡ് സൂപ്പർ താരങ്ങളാൽ സമ്പന്നമാണ്. രജനികാന്ത് ,കമല്‍ഹാസന്‍, വിജയ്, അജിത്ത് കുമാര്‍, വിക്രം തുടങ്ങിയ താരങ്ങൾ മുൻനിരയിൽ തന്നെ ഇപ്പോഴും തുടരുന്നു. വലിയ ഓപ്പണിങ് സമ്മാനിക്കുന്ന ഈ സൂപ്പർതാരങ്ങളിൽ ഒന്നാമൻ ആര് എന്ന ചോദ്യം അല്പം ബുദ്ധിമുട്ടുള്ളതാണ്. കമൽഹാസന്റെ വിക്രം, വിജയ്‌യുടെ ലിയോ, രജനീകാന്തിന്റെ ജയിലർ, അജിത്തിന്റെ തുനിവ് തുടങ്ങിയ ചിത്രങ്ങൾ കോളിവുഡിന് വൻ വിജയങ്ങളാണ് സമ്മാനിച്ചത്. നടന്മാരുടെ താരപദവി ഉയർത്താനും സിനിമയുടെ വിജയങ്ങൾ കാരണമായി. ഇപ്പോഴിതാ ജനപ്രീതിയിൽ മുൻനിരയിലുള്ള താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.  
 
സാക്‌നില്‍ക്ക്.കോം ജനപ്രീതിയില്‍ മുന്‍നിരയിലുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.വിജയ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
 
സാക്‌നില്‍ക്കിന്റെ പട്ടികയില്‍ ഏതാനും മാസങ്ങളായി വിജയ് തന്നെയാണ് ഒന്നാമത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരവും ഇപ്പോൾ വിജയ് തന്നെ. രാഷ്ട്രീയ പ്രവേശനം നടന്റെ ജനപ്രീതിയിൽ ഇടവ് വരുത്തിയിട്ടില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ ആകുന്നത്.വിജയിയുടെ ഗില്ലി റി റിലീസ് ചെയ്തപ്പോൾ 30 കോടിയിൽ കൂടുതൽ നേടാനായി.രണ്ടാം സ്ഥാനത്ത് അജിത്താണ് എത്തിയിരിക്കുന്നത്.
 
കഴിഞ്ഞ കുറച്ചു മാസങ്ങളായി അജിത്തിന്റെ സിനിമകൾ തിയേറ്ററുകളിൽ എത്തിയിട്ട്. മാർച്ച് മാസത്തിലാണ് അജിത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.ദീനയാണ് റി റിലീസ് മാത്രമാണ് താരത്തിന്റെതായി ഉണ്ടായത്.വിഡാമുയര്‍ച്ചിയാണ് അജിത്തിന്റെ ഇനി വരാനുള്ളത്.വരുന്ന ജനുവരിയില്‍ പൊങ്കല്‍ റിലീസായിരിക്കും എന്നാണ് കേൾക്കുന്നത്.ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും അജിത്തിന്റേതായി വരാനുണ്ട്.
 
മൂന്നാം സ്ഥാനത്ത് സൂര്യയാണ് എത്തിയിരിക്കുന്നത്.കങ്കുവ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം വരാനുണ്ട്. ഇത് നടന്റെ ജനപ്രീതി ഉയർത്താനായി. നാലാം സ്ഥാനത്ത് ധനുഷ് ആണ്. തുടരെഹിറ്റുകൾ സമ്മാനിക്കാൻ നടന് ആവുന്നുണ്ട്. രജനികാന്ത് ആണ് അഞ്ചാം സ്ഥാനത്ത് ആറാം സ്ഥാനത്ത് കമൽഹാസൻ. ഏഴാം സ്ഥാനത്ത് ശിവകാർത്തികേയനും എത്തി. എട്ടാം സ്ഥാനത്ത് വിക്രമം ഒമ്പതാം സ്ഥാനത്ത് വിജയ് സേതുപതിയും പത്താം സ്ഥാനത്തുണ്ടാകുന്ന ചിമ്പു പുറത്തായി. പകരം കാർത്തി ആസ്ഥാനം സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :