ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കോളിവുഡിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (17:17 IST)

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കോളിവുഡ് അരങ്ങേറ്റത്തിനിയി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം.പ്രശസ്ത തമിഴ് സംവിധായകന്‍ വിഷ്ണു വരദന്റെ ഹിന്ദി ചിത്രമായ 'ഷേര്‍ഷാ'യാണ്
സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരും കൈയ്യടിച്ചു.അടുത്തിടെ നടന്ന ഒരു ട്വിറ്റര്‍ ചാറ്റില്‍ ആരാധകര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് നടന്‍ മറുപടി കൊടുത്തിരുന്നു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ 'ഷേര്‍ഷ'യിലെ അഭിനയത്തില്‍ മതിപ്പുളവാക്കിയ ഒരു തമിഴ് ആരാധകന്‍, നടനെ പ്രശംസിക്കുകയും ഒരു തമിഴ് സിനിമ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിഷ്ണു വരദനുമായുള്ള സിനിമയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി തോന്നുന്നു, ഉടനെ 'ശരി അപ്പോള്‍' എന്ന് ആരാധകന്‍ ചോദ്യത്തിന് നടന്‍ മറുപടി നല്‍കി. 'നമുക്ക് കാണാം' എന്ന് ചിരിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിന് മറുപടി കൊടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :