പവർസ്റ്റാർ പുനീതിന് പത്മാ പുരസ്‌കാരം നൽ‌കണമെന്ന് സിദ്ധരാമയ്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (20:24 IST)
കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന് പത്മ പുരസ്‌കാരം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഭിനയരംഗത്തെയും സംഗീതരംഗത്തെയും സേവനങ്ങൾ കണക്കിലെടുത്ത് പുരസ്‌കാരം സമ്മാനിക്കണമെന്നാണ് സിദ്ധരാമയ്യയുടെയും ആരാധകരുടെയും ആവശ്യം.

പവർസ്റ്റാർ പുനീത്കുമാറിന് ലഭിച്ച സ്നേഹവും പദവിയും മറ്റ് ഏത് അവാർഡിനേക്കാളും വലുതാണെന്ന് ട്വിറ്ററിൽ കുറിച്ചു. കന്നഡ സിനിമയ്ക്കും സംഗീതരംഗത്തിനും പുനീത് നൽകിയ മഹത്തായ സേവനം കണക്കിലെടുത്ത് മരണനന്തര ബഹുമതിയായി പത്മശ്രീ അവാർഡ് നൽകണമെന്ന് സിദ്ധരാമയ്യ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :