വീണ്ടും കുടുംബകഥയുമായി സിബി മലയില്‍, നായകന്‍ ആസിഫ് അലി

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഒക്‌ടോബര്‍ 2020 (20:41 IST)
ആസിഫ് അലി - സിബി​മലയിൽ​ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. കോഴിക്കോടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഈ സിനിമയിൽ മലയാളത്തിലെ മറ്റൊരു യുവതാരം കൂടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടാന്നാണ് വിവരം.

ഗോൾഡ് കോയിൻ മോഷൻ പിക്ചർസിൻറെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപൂർവ്വരാഗം, വയലിൻ, ഉന്നം എന്നീ ചിത്രങ്ങളിൽ സിബി മലയലും ആസിഫ് അലിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :