എസ് ഹർഷ|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (14:49 IST)
എയര്‍പോര്‍ട്ടിലെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ പ്രവേശിച്ച നടി ശ്രിയ ശരണിനെ ലണ്ടന്‍ പൊലിസ് ഗണ്‍ പോയിന്റില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയതായിരുന്നു ശ്രിയയും സംഘവും. ഇതിനിടയിലാണ് അണിയറ പ്രവർത്തകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
‘സണ്ടക്കാരി’ എന്ന ചിത്രത്തിനായാണ് ശ്രിയ ലണ്ടനില്‍ എത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ ഷൂട്ടിങ്ങിനിടെ ഹൈ സെക്യൂരിറ്റി മേഖലയിലേക്ക് അബദ്ധത്തില്‍ ശ്രിയ പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി പെര്‍മിഷന്‍ ഡോക്യുമെന്റ്‌സ് ഹാജരാക്കി ശ്രിയയെ രക്ഷിക്കുകയായിരുന്നു.
നടന്‍ വെമല്‍ നായകനാകുന്ന സണ്ടക്കാരി ദിലീപ് ചിത്രം ‘മൈ ബോസി’ന്റെ റീമേക്കാണ്. സംവിധായകന്‍ മധേഷ് ആണ് ചിത്രം ഒരുക്കുന്നത്.