കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 മെയ് 2023 (10:37 IST)
അമ്മയെ സൂപ്പര്‍ വുമണ്‍ എന്നാണ് ശിവാനി വിളിക്കാറുള്ളത്. അതിനൊരു കാരണവുമുണ്ട്. തന്റെ കുട്ടി ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് വലിയൊരു സ്വപ്നത്തിന്റെ പുറകിലായിരുന്നു ശിവാനിയുടെ അമ്മ. വിമാന കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റ് ആയ അവര്‍ മകള്‍ക്ക് വേണ്ടി ആ ജോലി തന്നെ ഉപേക്ഷിച്ചു. ഉപ്പും മുളകില്‍ അഭിനയിക്കുമ്പോള്‍ കുട്ടി ശിവാനിക്ക് എട്ടു വയസ്സോളം ആയിരുന്നു പ്രായം. അവള്‍ വലുതായപ്പോള്‍ അമ്മയോട് പറഞ്ഞു, അമ്മയുടെ സ്വപ്നങ്ങള്‍ എനിക്കായി കളയരുത്. മകള്‍ക്ക്
അമ്മ നല്‍കിയ മറുപടി ഇതായിരുന്നു.
അന്ന് അമ്മ ശിവാനിയുടെ പറഞ്ഞത് തന്റെ ഏറ്റവും വലിയ ഡ്രീം നീയാണ്. നിന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നതായിരുന്നു. ശിവാനി ഒരു പൊതുവേദിയില്‍ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇന്ന് എനിക്ക് ഈ വേദിയില്‍ സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാം പിന്നില്‍ തന്റെ അമ്മയും അച്ഛനും മാത്രമാണെന്നും അതില്‍ എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ടെന്നും ശിവാനി പറയുന്നു.