'എല്ലാവരും പൊറുക്കണം'; മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജൂലൈ 2022 (17:06 IST)
ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റ രീതിയും നടനെ സ്വയം പല വിവാദങ്ങളില്‍ ചെന്നെത്തിച്ചു. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. തന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമയായ തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഷൈന്‍.

ഇത്തരം മോശം പെരുമാറ്റങ്ങള്‍ ഒക്കെ തന്നെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായത് ആണെന്ന് ഷൈന്‍ പറഞ്ഞു.അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും നടന്‍.

'കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍.ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെ കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ്.ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം'-ഷൈന്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :