കാബൂളിവാലയിൽ കാസ്റ്റ് ചെയ്തതിന് ശേഷം എന്നെ ഒഴിവാക്കി: ബിഗ്ബോസിൽ മനസ്സ് തുറന്ന് ഷിജു

അഭിറാം മനോഹർ| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (16:33 IST)
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ഷിജു. എന്നാൽ പല സിനിമകളിലും സീരിയലുകളിലും കണ്ട് പരിചയമുള്ള താരത്തിൻ്റെ പേര് പലർക്കും കൃത്യമായി അറിയില്ല. തന്നെ പ്രേക്ഷകർക്കിടയിൽ രജിസ്റ്റർ ചെയ്യാനാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് ഷിജു പറയുന്നു. ഇപ്പോഴിതാ തൻ്റെ സിനിമാ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയും മനസ് തുറന്നിരിക്കുകയാണ് ഷിജു എ ആർ.

ബിഗ്ബോസിലെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാനുള്ള സെഗ്മെൻ്റിൽ സംസാരിക്കുകയായിരുന്നു ഷിജു. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സംവിധായകൻ സിദ്ദിഖ് എന്നെ കാബൂളിവാല എന്ന സിനിമയിലേക്ക് വിളിക്കുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ഞാനല്ല അതിലെ ഹീറോ എന്ന് പറഞ്ഞുകൊണ്ട് നാന വാരികയിൽ ഒരു ലേഖനം വരുന്നു. എൻ്റെ ആദ്യ തകർച്ച തുടങ്ങുന്നത് അവിടെ നിന്നാണ്. ഞാൻ പിന്നീട് ചെന്നൈയിലേക്ക് പോയി. ഒരു ദിവസം
ദി സിറ്റി എന്ന സിനിമയുടെ ഓഡ‍ിഷന് എന്നെ വിളിക്കുന്നു. അവര്‍ പറയുന്ന രീതിയില്‍ ഞാന്‍ അഭിനയിക്കുന്നു. എന്‍റെ കൂടെ അഭിനയിക്കേണ്ടത് ആനന്ദ് രാജ്, കല്യാൺ കുമാർ, സാവിത്രി എന്നിവരായിരുന്നു ഒപ്പം അഭിനയിക്കുന്നത്. എന്നാൽ ഉയരക്കൂടുതൽ കാരണം ഞാൻ ഒഴിവാക്കപ്പെട്ടു.

പിന്നീട് മഹാപ്രഭു എന്ന തമിഴ് പടത്തിൽ വില്ലൻ്റെ മകൻ്റെ കഥാപാത്രമായി എനിക്ക് അവസരം കിട്ടി. 5000 രൂപയായിരുന്നു അന്നത്തെ പ്രതിഫലം. വില്ലനായി രാജൻ പി ദേവ് ആണ് അഭിനയിച്ചിരുന്നത്. പുള്ളി കാരണം പിന്നീട് എനിക്ക് സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന സിനിമയിൽ അവസരം കിട്ടി. ഇതേ സംവിധായകൻ്റെ അടുത്ത സിനിമയായ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായകനായി.

മഹാപ്രഭു എന്ന സിനിമയിലെ അഭിനയം കണ്ട് പിന്നീട് കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകൻ എനിക്ക് തെലുങ്കിലേക്ക് അവസരം നൽകി. 2 ലക്ഷമാണ് പ്രതിഫലം അതിന് മുകളിൽ ചോദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ 2 ലക്ഷമെന്ന് കേട്ടതും എൻ്റെ തല കറങ്ങി. അടുത്ത 2 ദിവസം തമിഴിൽ 13 സിനിമകളാണ് ഞാൻ കമ്മിറ്റ് ചെയ്തത്. ഒരു കോണ്ടസ കാർ ഒക്കെ വാങ്ങുന്നു. ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തിൽ ഫെഫ്സി സംഘടന സമരം ചെയ്യുന്നത്. സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു.

6 മാസം സമരം നീണ്ടുനിന്നു. താരമൂല്യമുള്ള നായകന്മാരെ വെച്ചുമാത്രം എടുത്താൽ മതിയെന്ന ധാരണയിലാണ് സമരം അവസാനിച്ചത്. ഇതോടെ എനിക്ക് വന്ന12 സിനിമകൾ നഷ്ടമായി. തൊട്ടമുന്നിൽ ദാരിദ്ര്യത്തെയും ശൂന്യതയേയും ഞാൻ കൻടു. വണ്ടിക്കൂലി ഇല്ലാത്തത് കൊണ്ട് കിലോമീറ്ററുകൾ നടന്ന കാലമുണ്ടായിരുന്നു.ദേവി എന്ന കോടി രാമകൃഷ്ണയുടെ ഭക്തി സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ ഇതിനാണോ ഞാൻ 3 വർഷം കളഞ്ഞതെന്ന് തോന്നി. എന്നാൽ ആ സിനിമ അവിടെ 475 ദിവസമാണ് ഓടിയത്. തെലുങ്കിൽ ഞാൻ അഭിനയിച്ച 75 ശതമാനം സിനിമകളും ഹിറ്റായി. കരിയർ തിരിച്ചുപിടിക്കാമെന്ന ഘട്ടത്തിലാണ് ഒരു സംഘടന രംഗത്തിൻ്റെ ഷൂട്ടിനിടെ വീണ്ടും പരിക്ക് പറ്റുന്നത്. ഡിസ്ക് തെന്നി ഒരു വർഷത്തോളം കിടപ്പിലായി. പിന്നീടാണ് സീരിയലിലേക്ക് വന്നത്. ഇപ്പോൾ ഞാൻ സ്ക്രീനിൽ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ അത് എൻ്റെ പാഷൻ ഒന്ന് കൊണ്ട് മാത്രമാണ്. ഷിജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?
മൂവാറ്റുപുഴ വാഴക്കുളത്ത് ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് 58കാരന്‍ മരിച്ചു. വാഴക്കുളം ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.
റെയ്ഡ് സമയത്ത് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത വൻ തുക കണ്ടെത്തിയിരുന്നു. ഇവരുടെ ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്തയിലെ ഗംഗാ നദിയില്‍ മൃതദേഹം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും മകളെയും ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് വെടിയുണ്ട തുളച്ചു ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...