അവരുടെ പ്രായത്തിലാണെങ്കിൽ ഞാനും അത് ചെയ്തേനെ: സൊനാക്ഷിയുടെ വിവാഹത്തിൽ സഹോദരന്മാർ പങ്കെടുക്കാത്തതിൽ ശത്രുഘ്നൻ സിൻഹ

Sonakshi Sinha
Sonakshi Sinha
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (18:17 IST)
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹം. മുസ്ലീം മതസ്ഥനായ സഹീറുമായി മകള്‍ വിവാഹം ചെയ്യുന്നതില്‍ നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.


പിതാവ് പങ്കെടുത്തെങ്കിലും വിവാഹത്തിന് സൊനാക്ഷിയുടെ സഹോദരന്മാര്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. അവര്‍ അത്ര പക്വത കൈവരിച്ചിട്ടില്ല. അവരുടെ വേദന മാത്രമാണ് അവര്‍ കാണിച്ചത്. അതില്‍ ഞാന്‍ പരാതി പറയില്ല. അവര്‍ മനുഷ്യരാണ്. എനിക്ക് അവരുടെ വേദനയും അമ്പരപ്പും മനസിലാകും. ചിലപ്പോള്‍ അവരുടെ പ്രായമായിരുന്നെങ്കില്‍ ഞാനും ഇങ്ങനെ തന്നെയാകും പ്രവര്‍ത്തിക്കുക. അവിടെയാണ് പ്രായത്തിനും അനുഭവത്തിനുമെല്ലാം പ്രാധാന്യമുള്ളത്. ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :