ഷാരുഖും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു: സംവിധായകൻ ആറ്റ്‌ലി!

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:18 IST)
ആരാധകരുടെ പ്രിയജോഡികളായ ഷാരുഖ്- വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമാണ് റിലീസ് ചെയ്യുക. ചിത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2007ൽ ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ഓം ശാന്തി ഓമിലും ഷാരുഖ് തന്നെയായിരുന്നു നായകൻ. നാല് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.ആനന്ദ്.എല്‍.റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരുഖിന്റെ എറ്റവും പുതിയ
ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :