കെ ആര് അനൂപ്|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (17:08 IST)
ഷാരൂഖ് ഖാന്- ആറ്റ്ലി ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ഇപ്പോഴിതാ സിനിമയുടെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്.ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദാഡ്ലാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. ഇതിനായി സെറ്റിലെ എല്ലാവര്ക്കും ഹൈടെക്ക് മാസ്ക് ആറ്റ്ലി നല്‍കിക്കഴിഞ്ഞു. അധിക സംരക്ഷണം നല്കുന്ന മാസ്ക് ആണത്രേ ഇത്.
നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഇതൊരു ഡബിള്‍ റോള്‍ കഥാപാത്രം ആണെന്നും പറയപ്പെടുന്നു. നയന്‍താരയാണ് ഷാരൂഖ് ഖാന്റെ നായികയായി വേഷമിടുക. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.