വലിയ ഇടവേളയ്‌ക്ക് ശേഷം ഷാരുഖ് ഖാന്‍ വീണ്ടും സിനിമയില്‍, ചിത്രീകരണം തുടങ്ങി !

ഗേളി ഇമ്മാനുവല്‍| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (20:41 IST)
വലിയ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘സീറോ’ കനത്ത പരാജയമായ ശേഷം ഷാരുഖ് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കുകയായിരുന്നു.

20ലധികം തിരക്കഥകളിലൂടെ പോയതിന് ശേഷമാണ് തന്‍റെ അടുത്ത ചിത്രം ഏത് വേണം എന്ന് ഷാരുഖ് തീരുമാനിച്ചിരിക്കുന്നത്. സിദ്ദാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘പത്താന്‍’ ആണ് ഇന്ന് ഷൂട്ടിംഗ് ആരംഭിച്ച ഷാരുഖ് ഖാന്‍ സിനിമ.

‘വാര്‍’ എന്ന മെഗാഹിറ്റിന് ശേഷം സിദ്ദാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആദിത്യ ചോപ്രയുടെ യഷ് രാജ് ഫിലിംസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഇതൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ജോണ്‍ ഏബ്രഹാമും ദീപിക പദുക്കോണും ഈ സിനിമയിലുണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :