കെ ആര് അനൂപ്|
Last Modified വ്യാഴം, 13 ജനുവരി 2022 (10:08 IST)
'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. സെല്‍ഫി എന്നാണ് ഹിന്ദി ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്.
'നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും..
മാജിക് ഫ്രെയിംസും പ്രിത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഹിന്ദി സിനിമ നിര്‍മ്മിക്കുന്നു ഒപ്പം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും, കേപ്പ് ഓഫ് ഗുഡ് ഫിലിംസും കൂടെയുണ്ട്.ഡയറക്ഷന്‍ രാജ് മെഹത്ത
ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറും, ഇമ്രാന് ഹാഷ്മിയും ഒരുമിച്ച് എത്തുന്നു #Selfiee എന്ന സിനിമയിലൂടെ...
എല്ലാവര്ക്കും നന്ദി.. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം..കര്‍ത്താവേ തുടക്കം മിന്നിച്ചേക്കണേ'-ലിസ്റ്റിന് സ്റ്റീഫന്‍ കുറിച്ചു.
ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.