കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 3 നവംബര്‍ 2022 (12:28 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി'ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.
വിഷ്ണു വിശാല്‍ ആണ് നായകന്‍.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.
ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.