'സിനിമയും സംഗീതവും വേറെ വേറെ നില്‍ക്കരുത്, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞതിന് പിന്നില്‍, ചിത്രത്തെക്കുറിച്ച് സൗദി വെള്ളക്ക സംഗീതസംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (10:59 IST)

സൗദി വെള്ളക്കയുടെ സംഗീതസംവിധായകനാണ് പാലി ഫ്രാന്‍സിസ്. സിനിമയെക്കുറിച്ചും ഈ ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍ സംവിധായകന്‍ തരുണ്‍ തന്നോട് പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും പാലി ഫ്രാന്‍സിസ് പറയുകയാണ്.

'എന്നെ സംബന്ധിച്ച് സൗദി വെള്ളക്ക വേറിട്ട് നില്‍ക്കുന്ന ഒരഅനുഭവമാണ്. ചിത്രത്തിന്റെ സംഗീതം പുതുമയുള്ളത് ആയിരിക്കണം. കാണുന്ന പ്രേക്ഷകര്‍ക്ക് എല്ലാ കഥാപാത്രങ്ങളുടെയും വികാരം ഉള്ളില്‍ തട്ടണം. പക്ഷേ സിനിമയും സംഗീതവും വേറെ വേറെ നില്‍ക്കരുതെന്നുമാണ് ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തരുണ്‍ പറഞ്ഞത്'-പാലി ഫ്രാന്‍സിസ് കുറിച്ചു.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :