സൂപ്പർസ്റ്റാർ എന്ന് പറയുമ്പോൾ മനസ്സിൽ രജനിയുടെ മുഖം മാത്രം: വിവാദത്തിൽ സത്യരാജ് പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (19:05 IST)
തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ വിവാദത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് നടന്‍ സത്യരാജ്. കഴിഞ്ഞ 45 വര്‍ഷമായി സൂപ്പര്‍സ്റ്റാര്‍ എന്ന് കേള്‍ക്കുമ്പോള്‍ രജനീകാന്തിന്റെ മുഖം മാത്രമാണ് മനസ്സില്‍ വരുന്നതെന്ന് സത്യരാജ് പറയുന്നു. നടന്‍ വിജയ് ആണ് നിലവില്‍ തമിഴകത്തെ സൂപ്പര്‍താരമെന്ന രീതിയില്‍ ഉയര്‍ന്ന് വന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന, വലിയ വിജയങ്ങള്‍ സ്വന്തമാക്കുന്ന,ഏറ്റവും പ്രതിഫലം നേടുന്ന ആളുകളെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ കഴിഞ്ഞ 45 വര്‍ഷമായി സൂപ്പര്‍സ്റ്റാറെന്നാല്‍ അത് രജനീകാന്തിന്റെ പേര് മാത്രമാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത്. അതില്‍ മാറ്റം വരുത്തരുത്. തമിഴ്‌നാട്ടിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ത്യാഗരാജ ഭാഗവതരാണ്, അവരെ ആരും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചില്ല ഏഴിസൈ മന്നര്‍ എന്നാണ് വിളിച്ചത്. ഞാനാണ് അടുത്ത ഏഴിസൈ മന്നര്‍ എന്ന് പറയരുത്. അതുപോലെ മക്കള്‍ തിലകം എംജിആറാണ്. അടുത്ത മക്കള്‍ തിലകമെന്ന് പറയരുത്.

രജനീകാന്തിനെ ആരെങ്കിലും മക്കള്‍ തിലകം രജനീകാന്ത് എന്ന് പറഞ്ഞാല്‍ ശരിയാകുമോ? ദളപതി വിജയ്, തല അജിത് അത് അങ്ങനെയാണ് വെയ്‌ക്കേണ്ടത്. ഉലകനായകന്‍ എന്ന് പറഞ്ഞാല്‍ കമല്‍ഹാസനാണ്. നടികര്‍ തിലകം എന്ന് പറഞ്ഞാല്‍ ശിവാജി ഗണേശനാണ്. സൂപ്പര്‍സ്റ്റാറെന്നാല്‍ നമുക്ക് രജനീകാന്താണ്.അത് നമ്മള്‍ സമ്മതിക്കണം. സത്യരാജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :