മോഹന്‍ലാലിനോട് സത്യന്‍ അന്തിക്കാട് ‘വിനീതമായി അപേക്ഷിക്കുന്നു’!

Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (19:35 IST)
മോഹന്‍ലാലിനോട് സത്യന്‍ അന്തിക്കാട് ‘വിനീതമായി അപേക്ഷിക്കുന്നു’. എന്താണ് അപേക്ഷയെന്ന് ചോദിക്കരുത്. കാരണം സത്യന്‍ സിനിമയ്ക്ക് ഇട്ട പേരാണിത്. മോഹന്‍ലാല്‍ -മഞ്ജുവാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ പേരാണ് ‘വിനീതമായി അപേക്ഷിക്കുന്നു’. പതിവ് പോലെ തന്നെ പേരിടാതെ ആരംഭിച്ച് അവസാനനിമിഷത്തിലാണ് സത്യന്‍ അന്തിക്കാട് പേര് നിശ്ചിച്ചത്.
 
 
ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു മഞ്ജു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. 
 
നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദിന്റെതാണ് തിരക്കഥ. വിദ്യാസാഗറാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഒരു ഇന്ത്യന്‍ പ്രണയക്കഥയ്ക്ക് ശേഷം വിദ്യാസാഗര്‍ സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :