അവസാനം സംവിധാനം ചെയ്ത ചിത്രത്തിലും ഒരു കഥാപാത്രം കെ.പി.എ.സി. ലളിതയ്ക്കായി മാറ്റിവെച്ചു:സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (09:12 IST)

സന്ദേശം, മനസ്സിനക്കരെ, ഞാന്‍ പ്രകാശന്‍ മൂന്ന് കാലഘട്ടങ്ങളിലെ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍, ഇതുപോലെ ഇനിയും എത്രയോ കഥാപാത്രങ്ങളായി കെ പി എ സി ലളിതയെ വേണമായിരുന്നു സംവിധായകന്. അവരില്ലാതെ പുതിയൊരു ആലോചിക്കാന്‍പോലും പ്രയാസമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒടുവിലായി സംവിധാനംചെയ്ത മകള്‍ എന്ന ചിത്രത്തിലും ലളിതയ്ക്കായി ഒരു കഥാപാത്രം മാറ്റിവച്ചിരുന്നു.

സുഖമില്ലാതെ കെ പി എ സി ആശുപത്രിയിലായിരുന്നു. അതിനാല്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം തന്നെ കുറക്കേണ്ടി വന്നു സംവിധായകന്. ഒരാള്‍ ഇല്ലാതാകുമ്പോള്‍ ഒരു കഥാപാത്രം തന്നെ ഇല്ലാതാക്കുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മകള്‍. ഒരിടവേളക്ക് ശേഷം മീരാജാസ്മിന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം.ജയറാം,മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :