കെ ആര് അനൂപ്|
Last Modified തിങ്കള്‍, 24 ഒക്ടോബര്‍ 2022 (15:07 IST)
'പൊന്നിയിന്‍ സെല്വന്' എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസാണ് 'സര്‍ദാര്‍'.ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറി.
ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' എന്ന ചിത്രത്തിനൊപ്പം ബോക്സോഫീസില്‍ മത്സരിച്ച കാര്‍ത്തിയുടെ 'സര്‍ദാര്‍'നേട്ടം കൊയ്തു. ഞായറാഴ്ച മാത്രം ചിത്രം ഏഴു കോടി നേടി.
ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ നിന്ന് 19 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി. മൂന്ന് ദിവസങ്ങള്‍ നിന്നുള്ള ആകെ കളക്ഷന്‍ 26 കോടിയില്‍ കൂടുതലാണ്.
പി എസ് മിത്രന് സംവിധാനം ചെയ്ത 'സര്‍ദാര്‍' ഒരു സ്പൈ ത്രില്ലറാണ്.കാര്‍ത്തി, റാഷി ഖന്ന, രജിഷ വിജയന് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.