കാര്‍ത്തിയുടെ 'സര്‍ദാര്‍'വിജയമായി, സിനിമയ്ക്ക് രണ്ടാം ഭാഗം
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:59 IST)
കാര്‍ത്തിയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് 'സര്‍ദാര്‍'.പി എസ് മിത്രന്‍ സംവിധാനം ചെയ്ത സിനിമക്ക് രണ്ടാം ഭാഗം വരുന്നു.
സിനിമയുടെ വിജയം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്.കഥ രണ്ടാം ഭാഗത്തിലും തുടരും എന്നാണ് സിനിമയുടെതായി അവസാനം പ്രദര്‍ശിപ്പിച്ച ക്ലിപ്പില്‍ കാണിക്കുന്നത്.
ലക്ഷ്മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്.ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സിനിമയുടെ കേരളത്തിലെ വിതരണക്കാര്‍.