കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 ഡിസംബര്‍ 2021 (11:54 IST)
വിവാഹശേഷം
സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി
ശരണ്യ മോഹന്‍ അടുത്തിടെ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ശരണ്യ വീണ്ടും ഗര്‍ഭിണിയായി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി.
രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യ ഈ വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തി.
തനിക്കെതിരെ ബോഡി ഷെയിമിംഗും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
വിഷയത്തില്‍ മിണ്ടാതിരിക്കാന്‍ ഉദേശിക്കുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഇവര്‍ക്കെതിരെയാണ് പോലീസില്‍ കേസ് കൊടുത്തതെന്നും നടി പറയുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം.കുടുംബത്തില്‍ പലര്‍ക്കും വേദന നല്‍കുന്ന രീതിയിലേക്ക് നീങ്ങിയപ്പോഴാണ് ഇത് തീരുമാനിച്ചതെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.