ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (10:57 IST)
സെയ്ഫ് അലി ഖാന്റെ പാതയിലൂടെ മകൾ സാറ് അലി ഖാനും ബോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. 2 ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും തന്റേതായ ഒരു സ്ഥാനം ബി ടൌണിൽ നേടിയെടുക്കാൻ ഇതിനോടകം താരത്തിനായിട്ടുണ്ട്.
ട്രോളർമാരുടെ സ്ഥിരം വേട്ടമൃഗം കൂടിയാണ് സാറ. ലൗ ആജ് കല് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര് ആക്രമണം നടത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി സാറ എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച് 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇംതിയാസ് അലിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.