രേണുക വേണു|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (09:27 IST)
ജീവിതത്തില്‍ പലതവണ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് നടി സനുഷ തുറന്നുപറഞ്ഞിട്ടുണ്ട്. ബോഡി ഷെയ്മിങ്ങിനെ താന്‍ വെറുക്കുന്നുവെന്നും തന്നെയല്ലാതെ മറ്റാരെയെങ്കിലും ബോഡി ഷെയ്മിങ് നടത്തുന്നത് കണ്ടാലും തനിക്ക് വല്ലാതെ ഫീല്‍ ചെയ്യുമെന്നും സനുഷ പറയുന്നു.
'ഞാന്‍ ഭക്ഷണം നന്നായി ഇഷ്ടപ്പെടുന്ന ആളാണ്. ഭക്ഷണം കഴിക്കാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എനിക്ക് നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല. അതിനിടയില്‍ എനിക്ക് പി.സി.ഒ.ഡി. എന്ന അവസ്ഥ വന്നു. പണി കിട്ടി. അപ്പോള്‍ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടിവന്നു. അങ്ങനെയാണ് തടി കുറച്ചത്. അല്ലാതെ ആരെങ്കിലും ഞാന്‍ തടിച്ചിയാണെന്ന് പറഞ്ഞതുകൊണ്ട് അല്ല. എനിക്ക് എന്നെ ഇഷ്ടമാണ്. അതിനപ്പുറം ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല,' സനുഷ പറഞ്ഞു.
നമ്മള്‍ നമ്മളെ സ്നേഹിക്കുകയാണ് ആത്യന്തികമായി വേണ്ടത്. എന്തായാലും എന്താ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി നാം അതില്‍ ബോതേര്‍ഡ് ആകേണ്ട ആവശ്യമില്ല. ആരെങ്കിലും ബോഡി ഷെയ്മിങ് നടത്തുന്നത് കണ്ടാല്‍ എനിക്ക് ദേഷ്യം വരും. നമ്മുടെ ശരീരം എങ്ങനെയായാലും നിറം എങ്ങനെയായാലും അതിലൊന്നും കാര്യമില്ലെന്നും സനുഷ പറഞ്ഞു.