സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള 5 താരങ്ങൾ, അതിൽ മമ്മൂട്ടിയില്ല !

Mammootty, Mohanlal, Santosh Sivan, Darbar, മമ്മൂട്ടി, സന്തോഷ് ശിവൻ, മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാരുഖ് ഖാൻ, മഹേഷ് ബാബു
ഗായത്രി അതുൽ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (14:59 IST)
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത് സന്തോഷ് ശിവനാണ്. മമ്മൂട്ടിയുടെ കുറെ സിനിമകൾക്ക് കാമറ ചലിപ്പിച്ചിട്ടുമുണ്ട് സന്തോഷ്. എന്നാൽ, സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള അഞ്ച് താരങ്ങളിൽ മമ്മൂട്ടി ഇല്ല!

മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാരുഖ് ഖാൻ, മഹേഷ് ബാബു എന്നിവരാണ് താൻ ജോലി ചെയ്തിട്ടുള്ളവരിൽ ഏറ്റവും പ്രിയപ്പെട്ടവരെന്ന് ട്വീറ്റ് ചെയ്തു. കാലാപാനി, ഇരുവർ, യോദ്ധാ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി 'കലിയുഗം' എന്ന ബ്രഹ്‌മാണ്ഡ സിനിമ സംവിധാനം ചെയ്യാനിരിക്കുകയാണ് സന്തോഷ് ശിവൻ.

അമിതാഭ് ബച്ചനും ഷാരുഖ് ഖാനുമൊപ്പം അനവധി തവണ ജോലി ചെയ്തിട്ടുണ്ട് സന്തോഷ് ശിവൻ. മഹേഷ് ബാബുവിന്റെ സ്‌പൈഡറിന് ക്യാമറ ചലിപ്പിച്ചത് സന്തോഷമായിരുന്നു. ദളപതിക്ക് ശേഷം 28 വർഷങ്ങൾ കഴിഞ്ഞ് ദർബാർ എന്ന ആക്ഷൻ ത്രില്ലറിൽ രജനികാന്തിനൊപ്പം വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സന്തോഷ് ശിവൻ.

എങ്കിലും എന്തുകൊണ്ടാണ് തന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയെ സന്തോഷ് ഉൾപ്പെടുത്താതിരുന്നത് എന്നതിന്റെ സങ്കടത്തിലാണ് മമ്മൂട്ടി ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :