കെ ആര്‍ അനൂപ്|
Last Modified വെള്ളി, 27 ജനുവരി 2023 (08:49 IST)
ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്.മാളികപ്പുറം'സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും പല കാര്യങ്ങളും കാരണം ഉണ്ണി മുകുന്ദനോട് വലിയ ദേഷ്യമുണ്ടെന്നും എന്തെങ്കിലും കിട്ടുവാന്‍ കളിച്ച അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്
നമസ്‌തേ..സന്തോഷ് പണ്ഡിറ്റ് ആണേ
'മാളികപ്പുറം' സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും പല കാര്യങ്ങളും കാരണം നിങ്ങളോട് വലിയ ദേഷ്യമുണ്ട് .. അതിനാല്‍ എന്തെങ്കിലും കിട്ടുവാന്‍ കളിച്ച അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നു..
Cool..
അല്പം കൂടി ജാഗ്രതയോടെ മുന്നോട്ടു പോവുക.. അവര്‍ക്കൊന്നും നഷ്ടപ്പെടുവാന്‍ ഇല്ല.. സെലിബ്രിറ്റികള്‍ ചില്ല് കൂടാരത്തില്‍ നില്‍കുന്ന ആളുകളെ പോലെയാണ്.. ആര്‍ക്കും അവരെ എന്തും പറയാം. പക്ഷേ അവര്‍ ശ്രദ്ധിച്ചേ react ചെയ്യുവാന്‍ പറ്റൂ.. ചില TV ഷോകളില്‍ ചില മിമിക്രിക്കാര്‍ ഇതുപോലെ അനാവശ്യമായി എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.. ബുദ്ധിപൂര്‍വം പറയാനുള്ളത് എല്ലാം പച്ചക്ക് തന്നെ 'മധുരം ' കലര്‍ത്തി പറഞ്ഞു ഞാന്‍ തിരിച്ചു വന്നു..
അസുരന്മാര്‍ പലവിധത്തിലും ഇനിയും നിങ്ങളുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനും, നിങ്ങളുടെ ഇമേജ് മോശമാക്കുവാനും വരും..കംസന്മാരെയും, രാവണന്മാരെയും ഇനിയും പ്രതീക്ഷിക്കുക.. പക്വതയോടെ മുന്നോട്ട് പോവുക..
ഞാനുണ്ട് കൂടെ..Cool dear..ഇതൊക്കെ ആലോചിച്ചു സമയം കളയേണ്ട.. വീണ്ടും വീണ്ടും സൂപ്പര്‍
hit ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മാത്രം ചിന്തിക്കൂ..
God bless you dear